pp

കുണ്ടറ: കുണ്ടറ കൺവെൻഷെൻ ആറു വരെ കുണ്ടറ വലിയ പള്ളി സെന്റ്. ആൻഡ്രൂസ് സ്കൂൾ ഗ്രൗണ്ടിൽ നടക്കും.

മലങ്കര ഓർത്തഡോക്സ് സഭ കൊല്ലം മെത്രാസനത്തിന്റെ ആഭിമുഖ്യത്തിൽ കുണ്ടറയിലെയും സമീപ പ്രദേശങ്ങളിലെയും 26 ഇടവകകളുടെ നേതൃത്വത്തിലാണ് കൺവെൻഷൻ നടക്കുന്നത്. കഴിഞ്ഞദിവസം വൈകിട്ട് ഏഴിന് കൊല്ലം മെത്രാസന മെത്രാപ്പൊലീത്ത ഡോ.ജോസഫ് മാർ ദീവന്നാസിയോസ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.

അഞ്ചിന് രാവിലെ പത്തിന് നടക്കുന്ന കൊല്ലം മെത്രാസന പ്രാർത്ഥന യോഗ സംഗമത്തോടനുബന്ധിച്ചുള്ള ധ്യാനം ഇടുക്കി മെത്രാസന മെത്രാപ്പോലീത്ത സക്കറിയ മാർ സേവേറിയോസ് നയിക്കും. വൈകിട്ട് നടക്കുന്ന സമാപന സന്ദേശം കോട്ടയം മെത്രാസന മെത്രാപ്പോലീത്ത യൂഹാനോൻ മാർ ദീയസ്കോറോസ് നിർവഹിക്കും. ഫാ. സക്കറിയ തോമസ് പുതുപ്പള്ളി, ഫാ.ഷിബു ടോം വർഗീസ് തിരുവല്ല, ഫാ. വർഗീസ് വർഗീസ് കോട്ടയം, ഫാ. കുര്യൻ ഡാനിയൽ എന്നിവർ വിവിധ ദിവസങ്ങളിൽ വചന ശുശ്രൂഷയിൽ പങ്കടുക്കും.