ചാത്തന്നൂർ: വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമത്തിൽ വേളമാനൂർ ഗവ.യു.പി സ്കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും നാവായ്‌ക്കുളം ഗവ.ഹൈസ്കൂളിലെ പൂർവ്വവിദ്യാർത്ഥികളും സമ്മാനങ്ങളുമായി പുതു വർഷത്തെ വരവേൽക്കാൻ എത്തി. ഗവ.യു.പി സ്കൂൾ പ്രഥമാദ്ധ്യാപിക കെ. ബിന്ദു ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ചങ്ങാതിക്കൂട്ടം അഡ്മിൻ സന്ധ്യ പുതുവത്സര സന്ദേശം നൽകി. അദ്ധ്യാപകരായ ബിന്ദുമോൾ, ബീന, സുമി, ദിവ്യ, അനീഷ, ലിസ എന്നിവർ സംസാരിച്ചു. സ്നേഹാശ്രമം ഡയറക്ടർ പത്മാലയം ആർ.രാധാകൃഷ്ണൻ, വൈസ് ചെയർമാൻ തിരുവോണം രാമചന്ദ്രൻ പിള്ള, സെക്രട്ടറി പി.എം. രാധാകൃഷ്ണൻ, കൺവീനർ ബി. സുനിൽ കുമാർ, മാനേജർ പത്മകുമാർ എന്നിവർ പങ്കെടുത്തു.