കൊട്ടാരക്കര: മൈലം ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വെട്ടിക്കവല ക്ഷീര വികസന യൂണിറ്റ് വഴി നടപ്പിലാക്കുന്ന കറവ പശുക്കൾക്ക് കാലിത്തീറ്റ സബ്സിഡി എന്ന പദ്ധതിയുടെ ഉദ്ഘാടനം പുലമൺ ക്ഷീര സംഘത്തിൽ മൈലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.ബിന്ദുനാഥ് നിർവഹിച്ചു. വാർഡ് മെമ്പർ ഓമന രവീന്ദ്രൻ അദ്ധ്യക്ഷയായി. പുലമൺ ക്ഷീര സംഘം പ്രസിഡന്റ് വൈ.രാജൻ, സംഘം സെക്രട്ടറി അശ്വതി തുടങ്ങിയവർ സംസാരിച്ചു. ഡയറി ഫാം ഇൻസ്പെക്ടർ സുധീഷ് കുമാർ പദ്ധതി വിശദീകരണം നടത്തി. ക്ഷീര കർഷകർ സംഘത്തിൽ അളക്കുന്ന ഓരോ ലിറ്റർ പാലിനും മൂന്നു രൂപ വീതം സബ്സിഡി നൽകാനുള്ള പദ്ധതിക്കും തുടക്കമായി.