ഓയൂർ : വെളിനല്ലൂർ ഗ്രാമപഞ്ചായത്ത് വികസന സെമിനാർ 2024 -25 ഓയൂർ എൻ.വി.പി ഓഡിറ്റോറിയത്തിൽ ചേർന്നു. വികസന സെമിനാർ ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹരി വി.നായർ ഉദ്ഘാടനം ചെയ്തു. വെളിനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.അൻസർ അദ്ധ്യക്ഷനായിരുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെ.റീന സ്വാഗതം പറഞ്ഞു. കരട് പദ്ധതി രേഖ ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു അവതരിപ്പിച്ചു. പദ്ധതി മാർഗ നിർദ്ദേശങ്ങൾ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ പി.ആനന്ദൻ അവതരിപ്പിച്ചു. യോഗത്തിൽ ജില്ലാ പഞ്ചായത്തംഗം എസ്.ഷൈൻകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജയന്തി ദേവി, കരിങ്ങന്നൂർ സുഷമ ഗ്രാമപഞ്ചായത്ത് സ്ഥിര സമിതി അദ്ധ്യക്ഷന്മാരായ ഇ. ജയശ്രീ,എച്ച്.സഹീദ്, സി.ഡി.എസ് ചെയർപേഴ്സൺ സാജിതാ ബൈജു, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി വിമലചന്ദ്രൻ നന്ദി പറഞ്ഞു.