parippalli

പാരിപ്പള്ളി: 91-ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യുണിയന്റെയും കുളമട 4595-ാം നമ്പർ ശാഖയുടെയും ആഭിമുഖ്യത്തിൽ വിവിധ പ്രദേശങ്ങളിൽ നിന്നും വന്ന ആയിരത്തിലധികം പദയാത്രികർക്ക് കുളമട രാജ് റൊട്ടാനസ് കൺവൻഷൻ സെന്ററിൽ സ്വീകരണവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി.ഗോപകുമാർ തീർത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്തു. സുജാത രാജൻ ഭദ്രദീപം തെളിച്ചു.വേളമാനൂർ ഗാന്ധി ഭവൻ സ്നേഹാശ്രമം ചെയർമാൻ ബി.പ്രേമാനന്ദ് മുഖ്യ പ്രഭാഷണം നടത്തി. ഡി.ശശിധരൻ ആലപ്പാട്, കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.ശാന്തിനി, ഡി.സുഭദ്രാമ്മ, പ്രൊഫ.ജി.പി.സുരേഷ് ബാബു, എസ്.പി.ശാന്തി കുമാർ എന്നിവർ സംസാരിച്ചു. മിറർ റൈറ്റിംഗ് പ്രതിഭ മാസ്റ്റർ ആദിഷ്, മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്ത ഡോക്ടർമാർ, സ്റ്റാഫ് നേഴ്സ്, സന്നദ്ധ പ്രവർത്തകർ എന്നിവരെ ആദരിച്ചു. ജയിൻ ഭാസ്ക്കരൻ നന്ദി പറഞ്ഞു.

ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിലെ വിദഗ്ധ ഡോക്ടർമാർ,

മയ്യനാട് സി.എച്ച്.സി സിവിൽ സർജൻ ഡോ.കെ ശശി, അഞ്ചൽ സി.എച്ച്സി മെഡിക്കൽ ഓഫീസർ ഡോ.സാബു, ഡോ.അജയ് (സി.എച്ച്.സി ഓയൂർ), ഡോ.ടിനി പ്രേം (ഗോകുലം മെഡിക്കൽ കോളേജ് )

ഡോ.സൗമ്യ, ഡോ.ശരൺ, ഡോ.വീനിത ടിനു, ഡോ.രവി രാജ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സജി ബിച്ചു ഗോപി, നേഴ്സ് ഷംല, ഫാർമസിസ്റ്റ് ദിവ്യാ എന്നിവർ മെഡിക്കൽക്യാമ്പിന് നേതൃത്വം നൽകി.