കൊല്ലം: സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ പങ്കെടുക്കാൻ ജില്ലയിലെത്തിയ ആദ്യ സംഘത്തിന് ഊഷ്മള വരവേൽപ്പ്. കണ്ണൂർ, തൃശൂർ ജില്ലകളിൽ നിന്നുള്ള മത്സരാർത്ഥികളടങ്ങിയ സംഘമാണ് കൊല്ലം റെയിൽവേ സ്‌റ്റേഷനിൽ ആദ്യമെത്തിയത്. കോവൂർ കുഞ്ഞുമോൻ എം.എൽ.എയും കളക്ടർ എൻ. ദേവീദാസും ചേർന്നാണ് സ്വീകരിച്ചത്.
തുടർന്ന്, പ്രത്യേകം സജ്ജമാക്കിയ കലോത്സവ വാഹനങ്ങളിൽ മത്സരാർത്ഥികളെ താമസസ്ഥലത്തെത്തിച്ചു. 14 സ്‌കൂളുകളിലായി 2,475 ആൺകുട്ടികൾക്കും ഒമ്പത് സ്‌കൂളുകളിലായി 2,250 പെൺകുട്ടികൾക്കും താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. സ്വീകരണ ചടങ്ങിൽ സബ് കളക്ടർ മുകുന്ദ് ഠാക്കൂർ, സംസ്ഥാന സ്‌കൂൾ കലോത്സവം ട്രാൻസ്‌പോർട്ട് കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.