ചവറ: ദേശീയപാതയിൽ വേട്ടുതറയിൽ അണ്ടർ പാസേജ് വേണമെന്ന സമര പ്രഖ്യാപനം നടന്നതിനുശേഷം സർവ്വകക്ഷി യോഗത്തിലെ പ്രമുഖരും സ്ഥലം എം.പി എൻ .കെ. പ്രേമചന്ദ്രൻ, എം.എൽ.എ , ഡോ.സുജിത്ത് വിജയൻപിള്ള , പ്രോജക്ട് ഡയറക്ടർ വിപിൻ മധു എന്നിവരുടെ സാനിധ്യത്തിൽ നീണ്ടകര പള്ളി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന യോഗ തീരുമാനത്തിൽ വേട്ടുതറയിൽ അണ്ടർ പാസ്റ്റേജ് ഉണ്ടാവണമെന്നും നിലവിൽ പാലത്തിന് സമീപം നിർമ്മിച്ച പാസേജ് കൊണ്ട് കൊല്ലത്തുനിന്നും എത്തുന്ന വാഹനങ്ങൾവട്ടം ചുറ്റുന്ന അവസ്ഥയും ഇതിനായി അപ്രോച്ച്റോഡും പള്ളിയ്ക്കുസമീപം (പടിഞ്ഞാറു വശം) സർവീസ്റോഡ് ഇല്ലാത്തതിന്റെവ്യക്തത എന്നിവ ചൂണ്ടികാട്ടി വ്യക്തത വരുന്നതുവരെ പൊതുജനങ്ങളുടെ ആശങ്ക പരിഹരിക്കമെന്നും നിർമ്മാണ പ്രവർത്തനങ്ങളിലെ അശാസ്ത്രീയത പ്രത്യേക കേസായി പരിഗണിച്ചു നീണ്ടകര പഞ്ചായത്തിൽ നടക്കുന്ന ദേശീയപാത വികസനത്തിന്റെ പണി നിറുത്തിവെക്കണമെന്ന ആവശ്യം ആണ് എല്ലാവരുടെയും പൊതുവികാരമായി ഉയർന്നുവന്നത്. ഇന്നലെ രാത്രി തന്നെ വേട്ടു തറ ജംഗ്ഷനിൽ സമരപ്പന്തൽ ഉയർന്ന ഭാഗത്ത് നിർമ്മാണ പ്രവർത്തനങ്ങൾ രാത്രിയിലും പകലും നടത്തിയത് അധികാരികളുടെ ധിക്കാരപരമായ സമീപനമാണ്. ഇന്നലെ ഉച്ചയ്ക്ക്പൊരി വെയിലത്തും വേട്ടുതറയിൽ അണ്ടർ പാസ്സേജ് വേണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിന് പേരാണ് പ്രതിക്ഷേധ കൂട്ടായ്മയിൽ പങ്കെടുത്തത്