'' ഒന്നരപ്പതിറ്റാണ്ട് മുൻപ് ഞാനിവിടെ മത്സരാർത്ഥിയായാണ് വന്നത്. ഇന്ന് വിശിഷ്ടാതിഥിയായി ഇവിടെ ഇരിക്കുമ്പോൾ ഒരുപാട് സന്തോഷം.
2008ൽ കൊല്ലത്ത് നടന്ന കലോത്സവത്തിൽ വിവിധ ഇനങ്ങളിൽ മത്സരിച്ചു. സിനിമകളിൽ ബാലതാരമായി അഭിനയിച്ചിരുന്നതിനാൽ പലരും വന്നു സംസാരിച്ചു. നൃത്താദ്ധ്യാപികയായ അമ്മയാണ് എന്നെ കലാകാരിയാക്കിയത്. സ്കൂൾ തുറക്കും മുൻപേ വീട്ടിൽ കലോത്സവത്തിനുള്ള പരിശീലനം തുടങ്ങും. അമ്മയ്ക്കൊപ്പം സ്കൂൾ മുതൽ സംസ്ഥാന കലോത്സവം വരെയുള്ള വേദികളിൽ നിറുത്താതെയുള്ള യാത്ര ജീവിതത്തിന്റെ ഭാഗമായി. കലയുടെ ഭംഗിമാത്രമല്ല, റിസൾട്ട് വരുമ്പോഴുള്ള കലാപവും ഒരുപാട് കണ്ടിട്ടുണ്ട്. ഇത്തരം പ്രശ്നങ്ങളൊക്കെ മാറ്രിനിറുത്തി തങ്ങളുടെ അഭിരുചിയെ പിന്തുടരാനും വളർത്താനുമുള്ള അവസരമായി കലോത്സവത്തെ കാണണം''