പുനലൂർ: പുനലൂർ ശങ്കേഴ്സ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ 7ന് രാവിലെ 9 മുതൽ 1വരെ സൗജന്യ നേത്രപരിശോധന ക്യാമ്പും തിമിര ശസ്ത്രക്രി​യയും ഡയബറ്റിക് റെറ്റിനോപ്പതി നിർണ്ണയവും മണ്ണടിക്കാല ജി​.ഡബ്ളു.എൽ.പി​ സ്കൂളിൽ നടക്കും. വിശ്വകർമ്മ സർവീസ് സൊസൈറ്റി 1753-ാം നമ്പർ ദേശകല്ലുംമൂട് ശാഖയുടെയും ഏഴംകുളം, കടമ്പനാട് ഗ്രാമ പഞ്ചായത്തുകളുടെയും സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുളളത്. കടമ്പനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. വി.എസ്.എസ് ശാഖ പ്രസിഡന്റ് ബി.രജനി അദ്ധ്യക്ഷത വഹിക്കും. ഏഴംകുളം ഗ്രാമ പഞ്ചയാത്ത് അംഗം ശോഭ, കടമ്പനാട് പഞ്ചായത്ത് അംഗം സിന്ധു, ആര്യ മോഹൻ, കെ.ഹരിപ്രസാദ്, അഞ്ജു തുടങ്ങിയവർ സംസാരിക്കും. പി.എൽ.സുന്ദരേശൻ ക്യാമ്പിനെപ്പറ്റി​ വിശദീകരിക്കും. ഡോ.എൻ.ചന്ദ്രമൗലവി നേതൃത്വം നൽകുമെന്ന് മാനേജിംഗ് ഡയറക്ടർ ഡോ.ബി.ശങ്കർ അറിയിച്ചു. ഫോൺ​: 8086722428, 8943879458, 7994120180