ശാസ്താംകോട്ട: പി.എസ്.സിയെ നോക്ക് കുത്തിയാക്കി സർക്കാർ നടത്തുന്ന പിൻവാതിൽ നിയമനം അവസാനിപ്പിക്കണമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് റിയാസ് ചിതറ ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റായി റിയാസ് പറമ്പിൽ ചുമതലയേൽക്കുന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡന്റ് റിയാസ് പറമ്പിൽ അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് പി.എസ്.അനു താജ് , സെക്രട്ടറി സുഹൈൽ അൻസാരി,ജില്ലാ ജനറൽ സെക്രട്ടറിമാരായ ബിജു ശാസ്താംകോട്ട, ജോബി, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വൈ.ഷാജഹാൻ, തുണ്ടിൽ നൗഷാദ്, പി.കെ.രവി , സുരേഷ് ചന്ദ്രൻ ,വൈ.നജിം, ഉണ്ണി ഇലവിനാൽ , ജെ.സിനി, അനുപ് അരവിന്ദ്,എം.വൈ.നിസാർ , സലാം പുതുവിള , ഗോപൻപെരുവേലിക്കര, എഴാംമൈൽ ശശിധരൻ , എസ്.ബീന കുമാരി ,ജയശ്രി പവിത്രേശ്വരം, സിദ്ധീക്ക് തുടങ്ങിയവർ സംസാരിച്ചു.