photo
അഷ്ടവൈദ്യൻ ആലത്തിയൂർ നാരായണൻ നമ്പി ബിരുദാനന്തര ബിരുദ വിദ്യാഭ്യാസത്തിന്റെ സമകാലിക പ്രസക്തിയെയും ഭാവി സാധ്യതകളെ കുറിച്ചും പ്രഭാഷണം നടത്തുന്നു.

കരുനാഗപ്പള്ളി: വള്ളിക്കാവ് അമൃത ആയുർവേദ കോളേജിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കുള്ള ശിഷ്യോപനയനം സംഘടിപ്പിച്ചു. . ധന്വന്തരി ഹോമത്തോടുകൂടിയാണ് ചടങ്ങുകൾ ആരംഭിച്ചത്. പുതിയ വിദ്യാർത്ഥികൾക്കുള്ള ആദ്ധ്യയന പ്രാരംഭ ചടങ്ങുകളും നടന്നു. അമൃത സ്കൂൾ ഒഫ് എൻജിനീയറിംഗിലെ അമൃതേശ്വരി ഹാളിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചത് . തുടർന്ന് അമൃത സ്കൂൾ ഒഫ് ആയുർവേദയിൽ പുതിയ വിദ്യാർത്ഥികളുടെ ശിഷ്യോപനയനം നടന്നു. സ്വാമി ശങ്കരാമൃതാനന്ദ പുരി അനുഗ്രഹ പ്രഭാഷണം നടത്തി. അഷ്ട വൈദ്യൻ ആലത്തിയൂർ നാരായണൻ നമ്പി ബിരുദാനന്തര ബിരുദ വിദ്യാഭ്യാസത്തിന്റെ സമകാലിക പ്രസക്തിയെയും ഭാവി സാദ്ധ്യതകളെ കുറിച്ചും പ്രഭാഷണം നടത്തി. ഡോ.ബാലകൃഷ്ണൻ ശങ്കർ, ഡോ.പി.രാം മനോഹർ എന്നിവർ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഇൻ ചാർജ്ജ് ഡോ.എൻ.വി .രമേഷ് സ്വാഗതവും ഡോ.എസ്.പ്രിയ നന്ദിയും. പറഞ്ഞു. കോളേജിലെ പി.ജി വിദ്യാർത്ഥിനി ഡോ.ശ്രുതി ശ്രീധരൻ രചിച്ച ഫൈൻഡിംഗ് ദി ലിറ്റിൽ ലൈറ്റ്സ് എന്ന പുസ്തകം സ്വാമി ശങ്കരാമൃതാനന്ദ പുരിക്ക് സമർപ്പിച്ചു. ദേശീയ അന്തർദേശീയ സെമിനാറുകളിൽ ബെസ്റ്റ് പേപ്പർ അവാർഡുകൾ കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ചടങ്ങിൽ വെച്ച് അനുമോദിച്ചു. പുതിയ ബാച്ച് വിദ്യാർത്ഥികളും രക്ഷകർത്താക്കളും അദ്ധ്യാപകരും ആയുർവേദ കോളേജിലെ മറ്റ് വിദ്യാർത്ഥികളും പങ്കെടുത്തു.