കുണ്ടറ: ആറുമുറിക്കടയിൽ കാറും ലോറിയും ഇടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രികയ്ക്ക് സാരമായി പരിക്കേറ്റു. കാർ യാത്രികയായ അഞ്ചാലുമൂട് സ്വദേശി ബീനയ്ക്കാണ് പരിക്കേറ്റത്. ഇവരെ കുണ്ടറ എൽ.എം.എസ് ആശുപത്രിയിയിലും തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആറുമുറിക്കട ശാലേം പള്ളിക്ക് സമീപമുള്ള സഹകരണ ബാങ്കിന് മുൻവശം ഇന്നലെ വൈകിട്ട് 3.40 ഓടെയാണ് അപകടമുണ്ടായത്. ആറുമുറിക്കട ഭാഗത്ത് നിന്നു കുണ്ടറ ഭാഗത്തേക്ക് പോവുകയായിരുന്ന വാർഗണർ കാർ തീപ്പെട്ടി കൊള്ളി നിർമ്മിക്കുന്ന സ്ലാറ്റർ പീസുമായി എതിരെ വന്ന നാഷണൽ പെർമിറ്റ് ലോറിയുമായി ഇടിക്കുകയായിരുന്നു. കുണ്ടറയിൽ നിന്നു ഫയർ ഫോഴ്‌സ് എത്തി പ്രദേശവാസികളുടെ സഹകരണത്തോടെയാണ് രക്ഷാപ്രവർത്തനം നടത്തിയത്.