കരുനാഗപ്പള്ളി : ഇനിയും സഹിക്കണോ കേന്ദ്ര അവഗണന എന്ന സന്ദേശവുമായി 20ന് ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങലയുടെ പ്രവർത്തനങ്ങൾക്കായി മനുഷ്യച്ചങ്ങല സംഘാടക സമിതി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന പ്രസിഡന്റ് പി.ആർ.വസന്തൻ യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ബി.കെ.ഹാഷിം അദ്ധ്യക്ഷനായി. പി.കെ.ബാലചന്ദ്രൻ, പി.കെ. ജയപ്രകാശ്, ടി.ആർ.ശ്രീനാഥ്, ശ്യാം മോഹൻ, എ.അനിരുദ്ധൻ,ടി.രാജീവ്, വസന്താരമേശ്, ജി.രാജദാസ്, കെ. ജി.കനകം, മുസാഫിർ സുരേഷ്, അനന്തൻപിള്ള, ആർ.അശ്വതി, സന്തോഷ്, എം.സുരേഷ് കുമാർ, അനിൽ ആർ പാലവിള, ബി.എ.ബ്രിജിത്ത്, സുമേഷ്, ഹാഷിം, നിധീഷ് തുടങ്ങിയവർ സംസാരിച്ചു.സെക്രട്ടറി അബാദ് ഫാഷ സ്വാഗതം പറഞ്ഞു. പി.കെ.ജയപ്രകാശ് (ചെയർമാൻ), അബാദ് ഫാഷ (കൺവീനർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.