photo

കൊല്ലം: ജീവിതത്തിന്റെ നേരും നോവുമറിഞ്ഞു വളരുന്ന ലക്ഷ്മി ദയയ്ക്ക് കലയും ഹരമാണ്. ഇന്നലെ ഹൈസ്കൂൾ വിഭാഗം സംസ്കൃതം പ്രശ്നോത്തരിയിൽ എ ഗ്രേഡ് ലഭിച്ചു. ഇനി സംസ്കൃത സംഘഗാനമുണ്ട്. കഴിഞ്ഞ വർഷവും സംസ്കൃതം പദ്യം ചൊല്ലലിലും വന്ദേമാതരത്തിലും എ ഗ്രേഡുണ്ടായിരുന്നു. തൃശൂർ ഇരിങ്ങാലക്കുട എൽ.എഫ്.സി.എച്ച്.എസിലെ വിദ്യാർത്ഥിനിയാണ് ലക്ഷ്മിദയ

എറണാകുളത്ത് ടാക്സി ഡ്രൈവറായ ഇരിങ്ങാലക്കുട കാറളം അയ്യേരിയിൽ ആനന്ദന്റെയും ഡയാനയുടെയും മകളാണ്. തുന്നൽ ജോലിക്കൊപ്പം വീട്ടിൽ പശു വളർത്തലിലൂടെയാണ് അമ്മ വീടിനായി കരുതൽ നടത്തുന്നത്. രാവിലെയും സ്കൂൾ വിട്ടുവന്നാലും പശുക്കാര്യങ്ങളിൽ ലക്ഷ്മി ദയയുടെ ശ്രദ്ധയേറെയുണ്ട്. പശുക്കളെ കുളിപ്പിക്കുന്നതും തീറ്റ നൽകുന്നതുമടക്കമുള്ള കാര്യങ്ങളെല്ലാം അവളുടെ ജോലികളാണ്. പഠനത്തിന്റെയും വീട്ടുജോലികളുടെയും ഇടയിലാണ് കലയിലൂടെ കൂടുതൽ സന്തോഷമുണ്ടാക്കുന്നതും. അനുജത്തി പാർവതി ദയയും സംസ്കൃത സംഘഗാനത്തിൽ പങ്കെടുക്കുന്നുണ്ട്.