
കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് കാപ്പെക്സ് ഉത്പന്നങ്ങളുടെ പ്രദർശന വിൽപ്പന സ്റ്റാളുകൾ കലോത്സവ വേദികളിൽ സജ്ജമാക്കി കാപ്പെക്സ് കാഷ്യൂസ്. എം.മുകേഷ് എം.എൽ.എ ജില്ലാ
പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപന് ആദ്യ വിൽപ്പന നടത്തി സ്റ്റാളിന്റെ ഉദ്ഘാടനം നിർവഹിച്ചു. കൊല്ലത്തിന്റെ തനത് ഉത്പന്നമായ ഗുണമേന്മയേറിയ കശുഅണ്ടി പരിപ്പുകൾ വിവിധ അളവുകളിൽ ആകർഷകമായ പായ്ക്കറ്റുകളിൽ സ്റ്റാളുകളിൽ ലഭ്യമാണ്. കലോത്സവത്തോടനുബന്ധിച്ച് കാപ്പെക്സ് പരിപ്പുകൾ 35 ശതമാനം വിലക്കുറവിൽ പൊതുജനങ്ങൾക്ക് വാങ്ങാമെന്ന് കാപ്പെക്സ് ചെയർമാൻ എം.ശിവശങ്കരപ്പിള്ള അറിയിച്ചു. ചടങ്ങിൽ മാനേജിംഗ് ഡയറക്ടർ ശിരീഷ് കേശവൻ, ബോർഡ് മെമ്പർ എം.മുകേഷ്, കൊമേഴ്സ്യൽ മാനേജർ സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.