ചവറ: സർവീസ് സഹകരണ ബാങ്ക് 186 ലെ ഭരണ സമിതി അംഗങ്ങൾ അധികാരമേറ്റു. സംഘം പ്രസിഡന്റായി ആർ.എസ്.പി ചവറ മണ്ഡലം കമ്മിറ്റി സെക്രട്ടറി അഡ്വ.ജസ്റ്റിൻ ജോണിനെ തിരഞ്ഞെടുത്തു. രാവിലെ 11ന് വരണാധികാരി മുൻപാകെ നടന്ന തിരഞ്ഞെടുപ്പിൽ ബോർഡ് അംഗം കോൺഗ്രസിലെ കെ.കെ.രഞ്ചൻ പേര് നിർദ്ദേശിക്കുകയും ബോർഡ് അംഗം ആർ.എസ്.പിയിലെ എസ്.ഉണ്ണികൃഷ്ണപിള്ള പിന്താങ്ങുകയും ചെയ്തു.
മറ്റ് ബോർഡ് അംഗങ്ങളായി നസീർ, ചവറ രാജശേഖരൻപിള്ള, ആർ.വൈശാഖ്, യോഹന്നാൻ, വി.സുരേഷ്കുമാർ, അംബിക, സുനിത, സിന്ധു എന്നിവർ അധികാരമേറ്റു. തുടർന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ ബോർഡ് അംഗങ്ങളെ ഷാൾ അണിയിച്ച് സ്വീകരിച്ചു. അഡ്വ.ജസ്റ്റിൻ ജോണിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം കോൺഗ്രസ് നേതാവ് കെ.സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് രാജേന്ദ്രപ്രസാദ്, എ.എം.സാലി, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.സി.പി.സുധീഷ്കുമാർ, കോലത്ത് വേണുഗോപാൽ, സന്തോഷ് തുപ്പാശ്ശേരിൽ, സുരേഷ്കുമാർ, ഡി.സുനിൽകുമാർ, മേച്ചേഴത്ത് ഗിരീഷ്കുമാർ എന്നിവർ സംസാരിച്ചു.