kadappakaka

കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ പതിനൊന്നാം വേദിയിൽ അതിഥേയത്വം ഹൃദ്യമാക്കി കടപ്പാക്കട കുമാരവിലാസം എസ്.എൻ.ഡി.പി യു.പി.എസ്. സ്കൂളുലെ വേദിയിലെത്തുന്ന മത്സരാർത്ഥികളെയും ആസ്വാദകരെയും മധുരങ്ങൾ നൽകിയാണ് വിദ്യാർത്ഥികളും അദ്ധ്യാപകരും സ്വീകരിക്കുന്നത്. അതിന് പുറമേ പൂർണ സമയം കേക്ക്, പഴം, ബിസ്ക്കറ്റ് അടക്കമുള്ള ലഘുഭക്ഷണങ്ങളും ചായയും സുലഭമായി വിതരണം ചെയ്യുന്നുണ്ട്. സ്കൂൾ മാനേജ്മെന്റ്, പി.ടി.എ വ്യാപാരികൾ, പ്രദേശത്തെ റെസിഡൻസ് അസോസിയേഷനുകൾ എന്നിവയുടെ സഹകരണത്തോടെയാണ് ലഘുഭക്ഷണ വിതരണം. ലഘുഭക്ഷണ വിതരണ കേന്ദ്രം ഡി.‌ഡി.ഇ കെ.ഐ.ലാൽ ഉദ്ഘാടനം ചെയ്തു.