kunnathoor-
കുന്നത്തൂരിൽ സി.ഡി.എസ് നാനോ മാർക്കറ്റ് പ്രവർത്തനം പഞ്ചായത്ത് പ്രസിഡന്റ് കെ.വത്സലകുമാരി വൈസ് പ്രസിഡന്റ് ബിനീഷ് കടമ്പനാടിന് ആദ്യ വില്പന നടത്തി ഉദ്ഘാടനം ചെയ്യുന്നു

കുന്നത്തൂർ : കുന്നത്തൂർ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീയുടെ അഭിമുഖ്യത്തിൽ സി.ഡി.എസ് നാനോ മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.വത്സലകുമാരി, വൈസ് പ്രസിഡന്റ് ബിനീഷ് കടമ്പനാടിന് ആദ്യ വില്പന നടത്തി ഉദ്ഘാടനം നിർവഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ മാർക്കറ്റിംഗ് ഡി.പി.എം മീനാ മുരളീധരൻ പദ്ധതി വിശദീകരണം നടത്തി. സി.ഡി.എസ് ചെയർപേഴ്സൺ പ്രീത സുനിൽ അദ്ധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡാനിയൽ തരകൻ, വികസന വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷിജ രാധാകൃഷ്ണൻ, ജനപ്രതിനിധികളായ പ്രഭാ കുമാരി, സൂര്യ,സെക്രട്ടറി വിനോദ് കുമാർ, മെമ്പർ സെക്രട്ടറി പി.ബിജി,സി.ഡി.എസ് മെമ്പർമാർ,എം.ഇ.സി നീതു,അക്കൗണ്ടന്റ് സാലി രതീഷ്,ബ്ലോക്ക് കോഡിനേറ്റർ അഞ്ചു എന്നിവർ സംസാരിച്ചു.കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ചെറുകിട സംരംഭകർ ഉത്പാദിപ്പിക്കുന്ന ഉത്പ്പന്നങ്ങൾ വിറ്റഴിക്കുന്നതിനു വേണ്ടി ഗവ.സംവിധാനം ചെയ്തിട്ടുള്ള പദ്ധതിയാണ് നാനോ മാർക്കറ്റ്. വനിതകൾക്ക് സാമ്പത്തിക പര്യാപ്തത കൈവരിക്കാൻ നാനോ മാർക്കറ്റുകൾ സഹായകമാകുന്നു.