kgna

കൊല്ലം: സർക്കാർ നഴ്‌സുമാരുടെ വിവിധ പ്രശ്‌നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് കെ.ജി.എൻ.എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിലേക്ക് മാർച്ച് സംഘടിപ്പിച്ചു. മുൻ എം.പി പി.രാജേന്ദ്രൻ മാർച്ച് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ആർ.നീതു അദ്ധ്യക്ഷയായി. ജില്ലാ സെക്രട്ടറി

എ.അനീഷ് , സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആർ.ബീവ ജില്ലാ ജോയിന്റ് സെക്രട്ടറി എം.ആർ.മനു, ജില്ലാ ട്രഷറർ എസ്.ജി.ഗംഗ എന്നിവർ സംസാരിച്ചു.


കേന്ദ്ര സർക്കാർ വെട്ടിക്കുറച്ച കേരളത്തിന്റെ സാമ്പത്തിക വിഹിതം പുനഃസ്ഥാപിക്കുക, പി.എഫ്.ആർ.ഡി.എ പിൻവലിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, കുടിശിക ക്ഷാമബത്ത അനുവദിക്കുക, ശമ്പള പരിഷ്‌കരണ കുടിശിക അനുവദിക്കുക, തസ്തിക പുനക്രമീകരണം നടത്തി നഴ്‌സുമാരുടെ റേഷ്യോ പ്രമോഷൻ നടപ്പിലാക്കുക, രോഗികളുടെ എണ്ണം അനുസരിച്ച് നഴ്‌സുമാരുടെയും ജീവനക്കാരുടെയും തസ്തിക സൃഷ്ടിക്കുക, താത്കാലിക നഴ്‌സുമാരുടെ സേവന വേതന വ്യവസ്ഥകൾ ഏകീകരിക്കുക, കിടത്തി ചികിത്സയുള്ള എല്ലാ ആശുപത്രികളിലും മൂന്ന് ഷിഫ്റ്റ് ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്.