പന്മന: ചവറ കോളേജിൽ എ.ബി.വി.പി പ്രവർത്തകർക്കെതിരെ നടത്തിയ ആക്രമണത്തിൽ ചവറ പൊലീസ് നൽകിയ പരാതിയിൽ ഉത്തരവാദികളായ എസ്.എഫ്.ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യാത്തതിലും പൊലീസിന്റെ പക്ഷപാതപരമായ നടപടിയിലും പ്രതിഷേധിച്ച് സംഘപരിവാർ സംഘടനകൾ ഇന്ന് പൊലീസ് സ്റ്റേഷൻ ധർണ നടത്തും. രാവിലെ 10ന് നല്ലേഴുത്തു മുക്കിൽ നിന്ന് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയാണ് പൊലീസ് സ്റ്റേഷൻ ഉപരോധിക്കുന്നത്. ധർണ ബി.ജെ.പി സംസ്ഥാന സെക്രട്ടറിയും വ്യക്താവുമായ അഡ്വ.എസ്.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്യും. എ.ബി.വി.പി സംസ്ഥാന സെക്രട്ടറി ഈശ്വർ പ്രസാദ് അദ്ധ്യക്ഷനായിരിക്കും.