കൊല്ലം: കലോത്സവത്തിന്റെ ആദ്യദിനത്തിൽ കഴിഞ്ഞ വർഷത്തെ ചാമ്പ്യനായ കോഴിക്കോട് ജില്ലയും തൃശൂരും തമ്മിൽ ഇഞ്ചോടിച്ച് പോരാട്ടം. ആകെയുള്ള 239 ഇനങ്ങളിൽ 51 എണ്ണം പൂർത്തിയായപ്പോൾ 182 പോയിന്റുമായി കോഴിക്കോടും തൃശൂരും ഒരുമിച്ച് കുതിക്കുകയാണ്. 180 പോയിന്റുമായി കണ്ണൂരും 175 പോയിന്റുമായി മലപ്പുറവും തൊട്ടുപിന്നിലുണ്ട്.

പോയിന്റ് നില

കോഴിക്കോട്- 182

തൃശൂർ- 182

കണ്ണൂർ- 180
മലപ്പുറം- 175

പാലക്കാട്- 174

കൊല്ലം- 173

എറണാകുളം- 169

ആലപ്പുഴ- 162

കാസർകോട്- 160

തിരുവനന്തപുരം- 157

കോട്ടയം- 155

വയനാട്- 153

പത്തനംതിട്ട- 134

ഇടുക്കി- 120