vel-

കൊല്ലം: സംസ്ഥാന സർക്കാർ പ്രഥമ കേരളശ്രീ പുരസ്ക്കാരം നൽകി ആദരിച്ച, ലോകത്തിലെ ഏറ്റവും വലിയ മതേതര കൂട്ടുകുടുംബമായ പത്തനാപുരം ഗാന്ധിഭവന്റെ സെക്രട്ടറിയും സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് അംഗവുമായ ഡോ.പുനലൂർ സോമരാജന് വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമം കുടുംബത്തിന്റെ സ്നേഹാദരം. സ്നേഹാശ്രമം ചെയർമാൻ ബി.പ്രേമാനന്ദ് പൊന്നാട ചാർത്തി സ്നേഹോപഹാരം നൽകി. ഗാന്ധിഭവൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വിൻസെന്റ് ഡാനിയൽ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗാന്ധിഭവൻ ഓർഗനൈസിംഗ് സെക്രട്ടറി ബി.മുഹമ്മദ് ഷെമീർ പുതുവത്സര സന്ദേശം നൽകി. സ്നേഹാശ്രമം ഡയറക്ടർ പത്മാലയം ആർ.രാധാകൃഷ്ണൻ, വൈസ് ചെയർമാൻ തിരുവോണം രാമചന്ദ്രൻ പിള്ള, സെക്രട്ടറി പി.എം.രാധാകൃഷ്ണൻ, കെ.എം.രാജേന്ദ്രകുമാർ, ഡോ.രവി രാജ്, ആർ.ഡി.ലാൽ, ബി.സുനിൽകുമാർ, ആലപ്പാട്ട് ശശിധരൻ, ജി.രാമചന്ദ്രൻ പിള്ള, മോഹനൻ, ഭൂമിക്കാരൻ ജെ.പി.എന്നിവർ സംസാരിച്ചു.