കൊട്ടാരക്കര: വെട്ടിക്കവല ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഹർഷകുമാർ രാജിവച്ചു. ഇടത് മുന്നണിയിലെ ധാരണപ്രകാരമാണ് സി.പി.എം പ്രതിനിധിയായ ഹർഷകുമാർ‌ രാജിവച്ചത്. തുടർന്ന് സി.പി.ഐയ്ക്ക് പ്രസിഡന്റ് സ്ഥാനം നൽകാനാണ് ധാരണ. ഇടത് മുന്നണിക്ക് ഭൂരിപക്ഷമുള്ളതിനാൽ സി.പി.ഐയുടെ കലയപുരം ഡിവിഷൻ അംഗം എസ്.രഞ്ജിത്ത് പ്രസിഡന്റായേക്കും.വൈസ് പ്രസിഡന്റ് സി.പി.ഐയിലെ ബെച്ചി.ബി.മലയിൽ രാജിവക്കും. തുടർന്ന് സി.പി.എമ്മിനാണ് വൈസ് പ്രസിഡന്റ് സ്ഥാനം ലഭിക്കുക.