ആനയടി: ആനയടി പഴയിടം ശ്രീ നരസിംഹ സ്വാമി ക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവത്തിന്റെ ഭാഗമായി നടക്കുന്ന നേർച്ച ആന എഴുന്നള്ളത്തിനുള്ള ബുക്കിംഗ് തുടരുന്നു. ആയിരത്തിൽ പരം ഭക്തജനങ്ങളാണ് വാർഷാവർഷം ഇവിടെ നേർച്ച ആനയെ എഴുന്നള്ളിക്കുന്നത്. ഉദ്ദിഷ്ട കാര്യസിദ്ധിക്കായി ആനയെ നേർച്ചയായി എഴുന്നള്ളിക്കുന്ന ദക്ഷണേന്ത്യയിലെ ഏക നരസിംഹസ്വാമി ക്ഷേത്രമാണ് ആനയടി പഴയിടം ശ്രീ നരസിംഹ സ്വാമി ക്ഷേത്രം. ക്ഷേത്രത്തിലെ ഈ വർഷത്തെ തിരു.ഉത്സവം 31ന് കൊടിയേറും. ഫെബ്രുവരി 9 ന് ഗജമേളയോടു കൂടി സമാപിക്കും. ഈ വർഷത്തെ ഗജമേളയിൽ കേരളത്തിലെ പ്രശസ്തരായ 60ൽ പരം ഗജവീരൻമാർ അണിനിരക്കും എന്ന് ദേവസ്വം ഭരണസമിതി അറിയിച്ചു.