shelter
കേരള യൂത്ത് കോൺഫറൻസിന്റെ ഭാഗമായി വിസ്‌ഡം യൂത്ത് ആലപ്പുഴ ജില്ലാ കമ്മിറ്റി ഓച്ചിറയിൽ സംഘടിപ്പിച്ച ഷെൽറ്റർ ദേശീയ പദ്ധതി 'ഷെൽറ്റർ കെയർ ഇന്ത്യ പ്രോജക്ട്' സി. ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: വിസ്ഡം യൂത്ത് സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന കേരള യൂത്ത് കോൺഫറൻസിന്റെ ഭാഗമായി വിസ്‌ഡം യൂത്ത് ആലപ്പുഴ ജില്ലാ കമ്മിറ്റി ഓച്ചിറയിൽ സംഘടിപ്പിച്ച ഷെൽട്ടർ ദേശീയ പദ്ധതി 'ഷെൽട്ടർ കെയർ ഇന്ത്യ പ്രോജക്ട്' സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
വിസ്ഡം യൂത്ത് ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റ് ഡോ.ഷബീർ അദ്ധ്യക്ഷനായി. വിസ്‌ഡം യൂത്ത് ആലപ്പുഴ ജില്ലാ സെക്രട്ടറി സമീർ മുഹമ്മദ്‌, വിസ്‌ഡം ഇസ്ലാമിക്‌ ഓർഗണൈസേഷൻ ജില്ലാ പ്രസിഡന്റ്‌ അഡ്വ. മുഹമ്മദ്‌ അഷ്‌റഫ്‌, വിസ്‌ഡം സ്റ്റുഡന്റസ് ജില്ലാ സെക്രട്ടറി അബ്ദുറഹീം വടുതല, ഹാരിസ് ആറ്റൂർ, ബിലാൽ ഓച്ചിറ, നവാബ് അബുബക്കർ തുടങ്ങിയവർ പങ്കെടുത്തു. കേരള യൂത്ത് കോൺഫറൻസിന്റെ ഭാഗമായി ടാലന്റ് ലീഗ്, സൗഹൃദ ഹസ്തം, സന്ദേശ പ്രയാണം, ജില്ലാ തലങ്ങളിൽ വിവിധ വിഷയങ്ങളിൽ ടേബിൾ ടോക്കുകൾ, ലഹരി വിരുദ്ധ ബോധവത്കരണങ്ങൾക്കായി തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ ടോക്ക് ഷോകൾ, തസ്ഫിയ ആദർശ സമ്മേളനങ്ങൾ, ഹദീസ് സമ്മേളനങ്ങൾ എന്നിവ നടക്കും.