കൊല്ലം: റോട്ടറി ക്ലബ് ഒഫ് കൊല്ലം പാലസ് സിറ്റിയുടെയും കൊല്ലം ഉപാസന ആശുപത്രിയുടെയും കന്നിമേൽ ആദിത്യ വിലാസം എൻ.എസ്.എസ് കരയോഗത്തിന്റെയും റസിഡന്റ്‌സ് അസോസിയേഷനുകളുടെയും സംയുക്താഭിമുഖ്യത്തിൽ റോട്ടറി ഡിസ്ട്രിക്ട് 3211ന്റെ ഡിസ്ട്രിക്ട് പ്രോജക്ട് സത്‌രംഗിയുടെ ഭാഗമായുള്ള സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് 7ന് കാവനാട് കന്നിമേൽ ആദിത്യവിലാസം എൽ.പി.എസത്തിൽ നടക്കും. 7 ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ യാണ് ക്യാമ്പ്. ഡോ.സുജിത്ത് വിജയൻ പിള്ള എം.എൽ.എ ഉദ്‌ഘാടനം ചെയ്യും. ഡോ.വി.വി.മനോജ് കുമാർ, ഡോ.മീര ജോൺ എന്നിവർ പങ്കെടുക്കും.