shed-
കുളത്തുപ്പുഴ മലയോര ഹൈവേയിൽ നിലനിന്നിരുന്ന വെയിറ്റിംഗ് ഷെഡ് തകർന്നു വീണപ്പോൾ

കുളത്തുപ്പുഴ : മലയോര ഹൈവേയിൽ കല്ലുവെട്ടാംകുഴിയിൽ നാട്ടുകാരുടെ ശ്രമദാനമായി നിർമ്മിച്ച വെയിറ്റിംഗ് ഷെഡ് തകർന്നുവീണു. കഴിഞ്ഞദിവസം പുലർച്ചെ തകർന്നുവീണ വെയ്റ്റിംഗ് ഷെഡിൽ ആരുമില്ലാത്തതിനാൽ ആളപായം ഒഴിവായി. മലയോര ഹൈവേ നിർമ്മാണത്തിനായി റോഡ് വക്കിൽ നിന്നിരുന്ന വെയിറ്റിംഗ് ഷെഡ് വികസനത്തിന്റെ ഭാഗമായി പൊളിച്ചു നീക്കിയപ്പോൾ നാട്ടുകാരും സന്നദ്ധ സംഘടനകളും ചേർന്നാണ് ഷീറ്റ് ഉപയോഗിച്ചുള്ള ഷെഡ് നിർമ്മിച്ചത്. സമീപത്തെ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ഉൾപ്പെടെയുള്ള യാത്രക്കാർ വാഹനങ്ങളെ ആശ്രയിച്ചു നിൽക്കുന്നത് ഈ ഷെഡിലാണ്.

നാളുകളായി ഇവിടെ കേന്ദ്രീകരിച്ച് വെയ്റ്റിംഗ് ഷെഡ് വേണമെന്നുള്ള നാട്ടുകാരുടെ ആവശ്യം അധികൃതർ അവഗണിക്കുകയാണെന്നും ആക്ഷേപമുണ്ട്.