nandhana

കൊല്ലം: കടുത്ത പനി,കഠിനമായ ചുമ കലോത്സവത്തിലെ നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ നെയ്യാറ്റിൻകര സെന്റ് തെരേസാസ് സ്കൂളിലെ ഒമ്പതാം ക്ലാസുകാരി ബി.ജെ.നന്ദനയ്ക്ക് മുന്നിൽ പ്രതിസന്ധികളുടെ മേളം. താമസസ്ഥലത്തിനടുത്തെ ക്ലിനിക്കിൽ ഡോക്ടറെ കണ്ടു. വിശ്രമത്തിന് ചീട്ടെഴുതി ഡോക്ടർ. മരുന്ന് വാങ്ങി നേരെ വേദിയിലേയ്ക്ക്. കർട്ടൻ ഉയർന്നപ്പോൾ വീണ്ടും പ്രതിസന്ധി. ശബ്ദസംവിധാനം പണി കൊടുത്തത്. നൃത്തം കളിക്കേണ്ട പാട്ടിന് പകരം വേദിയിൽ കേട്ടത് മറ്റൊരു ഗാനം. പേടിച്ചു പോയ നന്ദനയെ ആശ്വസിപ്പിക്കാൻ അമ്മ ജിജി ഓടിയെത്തിയതോടെ രംഗം കൂളായി. പിന്നീട് സംഘാടകർ സമയം ക്രമീകരിച്ച് നൃത്തം ആദ്യം മുതൽ അവതരിപ്പിക്കാൻ അവസരം നൽകി. ആദ്യമായി സംസ്ഥാന കലോത്സവത്തിൽ മത്സരിച്ച നന്ദനയ്ക്ക് എ ഗ്രേഡ്. മകൻ മരിച്ച അമ്മയുടെ ദു:ഖമായിരുന്നു പ്രമേയം.സഹോദരൻ സൂര്യ ദത്ത്.