smp-road

കൊല്ലം: ഒന്നും രണ്ടുമല്ല ആറ് വർഷത്തിലേറെയായി നഗരത്തിലെ പ്രധാന റോഡുകളിലൊന്നായ എസ്.എം.പി പാലസ് റോഡ് യാത്രക്കാർക്ക് ദുരിതമായി മാറിയിട്ട്. ചിന്നക്കട ലെവൽ ക്രോസ് മുതൽ എസ്.ബി.ഐ ബാങ്കിന് എതിർവശത്തെ പെട്രോൾ പമ്പിന് മുന്നിൽ അവസാനിക്കുന്നിടം വരെയുള്ള റോഡിൽ കുഴികളല്ലാതെ മറ്റൊന്നുമില്ല. പബ്ലിക് ലൈബ്രറിയ്ക്ക് മുന്നിലെ കുഴികൾ പലതും ഗർത്തങ്ങളായി മാറി. ദിനം പ്രതി നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. റോഡിലെ കുഴികൾ യാത്രക്കാരുടെ നടുവൊടിച്ചിട്ടും അധികൃതർ കണ്ടഭാവം കാണിക്കുന്നില്ല. പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിൽ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച റോഡിനാണീ ദുർഗതി.

നഗരത്തിൽ ചിന്നക്കട റൗണ്ട് ചുറ്റാതെ എ.ആർ ക്യാമ്പ് ഭാഗത്തേക്ക് പോകാനുള്ള എളുപ്പമാർഗമാണ് എസ്.എം.പി പാലസ് റോഡ്. ചിന്നക്കടയിൽ നിന്ന് കൊട്ടിയം, അയത്തിൽ ഭാഗങ്ങളിലേക്ക് പോകാനും ഈ റോഡിനെയാണ് കൂടുതൽ പേരും ആശ്രയിക്കുന്നത്. ജില്ലയുടെ കിഴക്കൻ മേഖലകളിൽ നിന്നുള്ള സ്വകാര്യബസുകൾ നഗരത്തിൽ പ്രവേശിക്കുന്നതും ഇതുവഴിയാണ്. 2022ൽ എസ്.എം.പി പാലസ് റോഡ് പൊതുമരാമത്ത് വകുപ്പ് കൊല്ലം കോർപ്പറേഷന് കൈമാറിയിരുന്നു.

റോഡ് ടാറിംഗിന് ഓട തടസം

കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനിയറുടെ കാര്യാലയം, എഫ്.സി.ഐ ഗോഡൗൺ, സഹകരണബാങ്ക് , പബ്ലിക് ലൈബ്രറി, പൊലീസ് ക്ലബ്, പുതിയകാവ് ക്ഷേത്രം, പ്രണവം തിയറ്റർ എന്നിവിടങ്ങളിലേക്കെത്തണമെങ്കിൽ ഈ തകർന്ന റോഡിലൂടെ സഞ്ചരിക്കണം. കെ.എസ്.ഇ.ബി ഓഫീസിലും ലൈബ്രറിയിലും എത്തുന്നവരാണ് ഏറെയും ബുദ്ധിമുട്ടുന്നത്. റോഡ് തകർന്നതോടെ പച്ചക്കറി മാർക്കറ്റിലേക്ക് സാധനങ്ങളുമായെത്തുന്ന ചരക്ക് വാഹനങ്ങളും സാധനങ്ങൾ വാങ്ങാനെത്തുന്നവരും ബുദ്ധിമുട്ടിലായിരിക്കുകയാണ്. ഓട നിർമ്മാണം പൂർത്തിയാകാത്തതാണ് റോഡ് ടാർ ചെയ്യു

ന്നതിൽ തടസമെന്നാണ് അധികൃതർ പറയുന്നത്.