ചവറ : ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ നടക്കുന്ന എള്ള് കൃഷി ഡോ.സുജിത്ത് വിജയൻ പിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജെ.ആർ.സുരേഷ് കുമാർ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി, ജില്ലാ പഞ്ചായത്തംഗം അഡ്വ. സി.പി.സുധീഷ് കുമാർ എന്നിവർ മുഖ്യാതിഥികളായി. കൃഷി ഡെപ്യൂട്ടി ഡയറക്ടർ ബീന ബോണി ഫെയ്സ് പദ്ധതി വിശദീകരണം നടത്തി.സോഫിയ സലാം, ഐ. ജയലക്ഷ്മി, ഇ.റഷീദ്, സി.രതീഷ്, ആർ.ജിജി, ജി.ആർ. ഗീത,കുമ്പഴ ശശി, പി.ആർ. ജയപ്രകാശ്, സി. വസന്തകുമാർ ,എൻ.വിക്രമക്കുറുപ്പ്, ബി.ശശികുമാർ, ബി.ബിജുകുമാരി , അഡ്വ.എൻ. രാജൻ പിള്ള , എൻ.ചന്ദ്രൻ പിള്ള, ടി.എസ് ഷിബു എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ പ്രീജ ബാലൻ സ്വാഗതവും സീനിയർ കൃഷി അസിസ്റ്റന്റ് കെ.ബി.സൗമ്യ നന്ദിയും പറഞ്ഞു. മടപ്പള്ളി പൗർണമിയിൽ എൻ.ചന്ദ്രൻ പിള്ളയുടെ ഒരു ഹെക്ടർ കൃഷിയിടത്തിലാണ് ഓണാട്ടുകര വികസന ഏജൻസിയുടെ എള്ള് കൃഷി വ്യാപന പദ്ധതിയുടെ ഭാഗമായി അത്യുൽപ്പാദന ശേഷിയുള്ള തില റാണി ഇനത്തിലുള്ള വിത്ത് വിതച്ചത്. മടപ്പള്ളി എം.എസ്.എൻ കോളേജിലെ എൻ.എസ്.എസ് വോളണ്ടിയർമാർ,കൃഷിക്കൂട്ടം അംഗങ്ങൾ എന്നിവർ വിത്ത് വിതയ്ക്കുന്നതിന് നേതൃത്വം നൽകി.