
കരുനാഗപ്പള്ളി : ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ആന്റ് പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ ആ തുരാലയങ്ങളിലും നിരാശ്രയർക്കും സൗജന്യ ഉച്ചഭക്ഷണം നൽകുന്ന പദ്ധതി കരുനാഗപ്പള്ളി നെഞ്ച് രോഗ ആശുപത്രിയിൽ തുടക്കം കുറിച്ചു. താലൂക്കിലെ ഗവ. ആശുപത്രികളിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകുന്നതോടൊപ്പം നിരാശ്രയരായിട്ടുള്ളവർക്ക് ദിവസവും ഭക്ഷണം എത്തിച്ചു നൽകുന്ന പദ്ധതിയും ഇതോടൊപ്പം ആരംഭിച്ചു. ചടങ്ങിൽ പ്രസിഡന്റ് ബോബൻ ജി.നാഥ് അദ്ധ്യക്ഷനായി. സൗജന്യ ഭക്ഷണ വിതരണോദ്ഘാടനം അൽഅമീൻ സാധുജന സമിതി പ്രസിഡന്റ് വാണിയന്റയ്യത്ത് നിസാർ നിർവഹിച്ചു. ഡോ. നഹാസ്, ബി.മോഹൻദാസ്, പി.സോമരാജൻ ,ചൂളൂർ ഷാനി ,ശംഭു വേണുഗോപാൽ, റോസ് ആനന്ദ്, ആർ.സനജൻ, ബിനോയി കരിമ്പാലിൽ, ഷാഫി പള്ളിമുക്ക്, എസ്.മോളി ,അമ്പിളി ശ്രീകുമാർ, അനില ബോബൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.