കൊല്ലം: വിരമിച്ച അങ്കണവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും പെൻഷൻ കുടിശി തീർത്തു നൽകാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി മുഖ്യമന്ത്രിയോടും വനിതാ ശിശുവികസന വകുപ്പ് മന്ത്രിയോടും ആവശ്യപ്പെട്ടു. സർവീസിലിരിക്കുമ്പോൾ ലഭിക്കുന്ന തുച്ഛമായ ഓണറേറിയത്തിൽ നിന്നു അടയ്ക്കുന്ന അംശാധായവും കൂട്ടിചേർത്താണ് പെൻഷൻ ഫണ്ട് രൂപീകരിച്ചിട്ടുള്ളത്. നീണ്ടകാലത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന ജീവനക്കാർക്ക് തുച്ഛമായ തുകയാണ് പ്രതിമാസ പെൻഷനായി ലഭിക്കുന്നത്. പെൻഷനെ മാത്രം ആശ്രയിച്ച് കഴിയുന്ന വിരമിച്ച അങ്കണവാടി ജീവനക്കാർ പെൻഷൻ ലഭിക്കാത്തതിനാൽ പട്ടിണിയിലാണ്. പെൻഷൻ കുടിശീക തീർത്ത് നൽകാൻ എത്രയുംവേഗം നടപടി സ്വീകരിക്കണമെന്ന് എം.പി
ആവശ്യപ്പെട്ടു.