കരുനാഗപ്പള്ളി: കോൺഗ്രസ് കരുനാഗപ്പള്ളി ടൗണ്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കൺവെൻഷൻ യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ ഉദ്ഘാടനം ചെയ്തു. 11ന് കരുനാഗപ്പള്ളിയിൽ നടക്കുന്ന കുറ്റവിചാരണ സദസ് വിജയിപ്പിക്കുന്നതിന് വേണ്ടി യു.ഡി.എഫ് കരുനാഗപ്പള്ളി ടൗൺ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച യോഗമാണ് കരുനാഗപ്പള്ളിയിൽ നടന്നത്. യു.ഡി.എഫ് മണ്ഡലം ചെയർമാൻ ആർ.ദേവരാജൻ അദ്ധ്യക്ഷനായി. സി.ആർ.മഹേഷ് എം.എൽ.എ, കെ.ജി.രവി, തൊടിയൂ‌ർ രാമചന്ദ്രൻ, എം.അൻസാർ, എം.എ.സലാം, അഡ്വ.കെ.എ.ജവാദ്, എ.സുദർശനൻ, പിംസോൾ അജയൻ, മണ്ണേൽ നജീം, എൻ.അജയകുമാർ, സോമരാജൻ, സുനിത സലിംകുമാർ, മാരിയത്ത് എന്നിവർ സംസാരിച്ചു.