എഴുകോൺ : കേരള കൗമുദിയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എഴുകോൺ യൂണിറ്റും ചേർന്ന് നടത്തുന്ന സഹകരണ സംരക്ഷണ സെമിനാർ ഇന്ന് ഉച്ചയ്ക്ക് 2 ന് എസ്.എൻ.ഡി.പിയോഗം എഴുകോൺ ശാഖാ ഹാളിൽ നടക്കും. ഓയിൽ പാം ഇന്ത്യ ചെയർമാൻ ആർ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. എഴുകോൺ കാർഷിക വികസന സഹകരണ സംഘം പ്രസിഡന്റ് ബിജു ഫിലിപ്പ് അദ്ധ്യക്ഷനാകും. നെടുമൺകാവ് റൂറൽ സംഘം പ്രസിഡന്റ് ആർ.മുരളീധരൻ, കരീപ്ര പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജി. ത്യാഗരാജൻ, വാക്കനാട് ക്ഷീര സംഘം പ്രസിഡന്റ് ജി.മോഹനൻ, വ്യാപാരി വ്യവസായി ഏകോപന സമിതി എഴുകോൺ യൂണിറ്റ് ജനറൽ സെക്രട്ടറി ബൈജു പണയിൽ, നെടുവത്തൂർ കാർഷിക വികസന സംഘം പ്രസിഡന്റ് എൻ. ജയചന്ദ്രൻ, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് റെസിഡന്റ് സ് വെൽഫെയർ സംഘം പ്രസിഡന്റ് ആർ.മഹേഷ്കുമാർ, കെ.സി.ഇ.യു സംസ്ഥാന സെക്രട്ടറി എം.എസ്.ശ്രീകുമാർ, എഴുകോൺ റൂറൽ സംഘം പ്രസിഡന്റ് ആർ.രാജശേഖരൻ , പ്രമുഖ സഹകാരികൾ, സഹകരണ ജീവനക്കാർ, രാഷ്ട്രീയ സാമൂഹിക സാമുദായിക നേതാക്കൾ, റെസിഡന്റ് സ് അസോസിയേഷൻ ഭാരവാഹികൾ,കേരള കൗമുദി കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.