
കുണ്ടറ: കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കുണ്ടറ മേഖല സമ്മേളനം അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി.ബി.സുരേഷ് ഉദ്ഘാടനം ചെയ്തു. ചീരങ്കാവ് നാസറുദ്ദീൻ നഗറിൽ നടന്ന സമ്മേളനത്തിൽ കുണ്ടറ മേഖല പ്രസിഡന്റ് സാബു അദ്ധ്യക്ഷനായി. മേഖല എക്സിക്യൂട്ടീവ് അംഗം എൻ.ഹാഷിർ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം അബ്ദുൽ റഷീദ് സ്വാഗതം പറഞ്ഞു. കുണ്ടറ മേഖല സെക്രട്ടറി സി.സുനിൽ മേഖല റിപ്പോർട്ടും, ട്രഷറർ ഷിബു പ്രതാപൻ സാമ്പത്തിക റിപ്പോർട്ടും,
വി.ജെ.ദിലീപ് ഓഡിറ്റ് റിപ്പോർട്ടും, ജില്ലാ സെക്രട്ടറി മുരളീകൃഷ്ണൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ശ്രീജിത്ത് എസ്.പിള്ള, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സുരേഷ് പി.ബാബു, അനിൽ മണിമന്ദിരം, സാജൻ, ജില്ലാ ട്രഷറർ മുരളീധരൻ പിള്ള, ജില്ലാ ജോയിന്റ് സെക്രട്ടറി ടി.വിനോദ് കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് ലുലു, ജോയിന്റ് സെക്രട്ടറി നൗഷാദ്, വേൾഡ് വിഷൻ എക്സിക്യൂട്ടീവ് അംഗം ഉമ്മൻ വർഗീസ് തുടങ്ങിയവർ സംസാരിച്ചു.