എഴുകോൺ : കരീപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.പ്രശോഭ മുന്നണി ധാരണ പ്രകാരം രാജി വച്ചു. ധാരണ പ്രകാരം സി.പി.ഐക്ക് പ്രസിഡന്റ് സ്ഥാനം നൽകാനാണ് രാജി. സി.പി.ഐ പ്രതിനിധിയായ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർ പേഴ്സൺ എസ്.എസ്.സുവിധയും രാജി നൽകിയിട്ടുണ്ട്. അടുത്ത രണ്ട് വർഷക്കാലം സുവിധയെ പ്രസിഡന്റാക്കാനാണ് സി.പി.ഐയിലെ തീരുമാനം. പ്രസിഡന്റ് തിരഞ്ഞെടുപ്പ് വരെ വൈസ് പ്രസിഡന്റ് ഓമനക്കുട്ടൻ പിള്ളയ്ക്കാണ് പ്രസിഡന്റിന്റെ ചുമതല.