കൊട്ടാരക്കര: പ്രവാസികളുടെ മുടങ്ങികിടക്കുന്ന പ്രവാസി പെൻഷൻ ഉടൻ വിതരണം ചെയ്യണമെന്നും 60 കഴിഞ്ഞവർക്ക് ഉപാധികൂടാതെ പെൻഷൻ അനുവദിക്കണമെന്നും കേരളാ പ്രവാസി കോൺഗ്രസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. 9ന് നടക്കുന്ന തൃശൂർ പ്രവാസി ദിവസ് വിജയിപ്പിക്കുന്നതിനും ജില്ലയിൽ നിന്ന് 150 പേരെ പങ്കെടുപ്പിക്കാനും ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ഡി.സി.സി ഓഫീസിൽ ചേ‌ർന്ന യോഗത്തിൽ ജില്ലാ പ്രവാസി കോൺഗ്രസ് പ്രസിഡന്റ് കുമ്മിൾ സാലി അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം ടി.വി.സലാഹുദ്ദീൻ, ജില്ലാ ജനറൽ സെക്രട്ടറി പി.ബാബു കിഴക്കേത്തെരുവ്, മുളവന അലക്സാണ്ടർ, ജോസ് കുരീപ്പുഴ, ശിവപ്രസാദ്, ശിവ പ്രകാശ്, ജോസ് ഡാനിയൽ, ഓയൂർ റഹിം, അഞ്ചൽ ഷാനവാസ്, മണികണ്ഠൻ, കുഞ്ഞുമോൻ അലക്സ് എന്നിവർ സംസാരിച്ചു