തൊടിയൂർ: പഞ്ചായത്ത് 20ാം വാർഡിൽ എസ്. ടി കുടുംബങ്ങളുടെ നാട്ടുകൂട്ടം ചേർന്നു. വാർഡ് അംഗം പി.ജി. അനിൽകുമാർ നാട്ടുകൂട്ടം ഉദ്ഘാടനം ചെയ്തു. ദുർഗ്ഗ സ്വാഗതം പറഞ്ഞു. എസ്.ടി.പ്രമോട്ടർ ആശ പദ്ധതി വിശദീകരിച്ചു. എസ്.ടി കുടുംബങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തെപ്പറ്റിയുള്ള ചർച്ച നടന്നു. പള്ളിക്കലാറ്റിൽ മത്സ്യബന്ധനം നടത്തി ഉപജീവനം കഴിക്കുന്ന അമ്പാടി എന്ന മത്സ്യത്തൊഴിലാളിക്ക് ഫൈബർ നിർമ്മിത മത്സ്യബന്ധന വള്ളവും വലയും പഞ്ചായത്ത് അംഗം പി.ജി.അനിൽകുമാർ കൈമാറി.