ചവറ: വേട്ടുതറയിൽ അധികൃതരുടെയും സർവകക്ഷി നേതാക്കളുടെയും നേതൃത്വത്തിൽ തീരുമാനിച്ചത് നിലവിൽ നീണ്ടകര പഞ്ചായത്തിലെ മാത്രം നിർമ്മാണ പ്രവർത്തനം നിറുത്തിവെക്കണമെന്നതാണ്. എന്നാർ വേട്ടുതറയിൽ നിർമ്മാണ പ്രവർത്തനം അർദ്ധരാത്രിയിലും നടത്തുന്ന സ്ഥിതിയാണുള്ളത്. കൊല്ലത്തു നിന്നുംവേട്ടുതറവഴി ദളവാപുരം തെക്കുംഭാഗം തേവലക്കര ഭാഗത്തേക്ക് പോകാനുള്ള വഴി നിലവിൽ പറഞ്ഞിരിക്കുന്നതിൽ പാലത്തിന് സമീപം നിർമ്മിച്ചിരിക്കുന്ന അണ്ടർ പാസേജ് വഴി ക്രോസ് ചെയ്ത് പോകുന്നതിൽ വ്യക്തതയില്ല. നീണ്ടകര പാലത്തോട് ചേർന്നും പഴയ ഹിമാ ബാറിന് മുന്നിൽ റോഡിന്റെവീതി (7 മീറ്റർ എന്നത് ) ഇല്ല എന്നത് വ്യക്തമായിരിക്കേ സർവീസ് റോഡിന്റെ കാര്യത്തിൽ വ്യക്തത വരുന്നത് വരെയും വലിയ വാഹനങ്ങൾ തിരിഞ്ഞു പോകുവാൻ ഈ സർവീസ് റോഡ് പ്രയോജനപ്പെടാത്ത സാഹചര്യത്തിലും വലിയ വാഹനങ്ങൾ ബഹുദൂരം സഞ്ചരിച്ച് ചുറ്റിക്കറങ്ങി തെക്കുംഭാഗത്തേക്ക് പോകണ്ടഅവസ്ഥ പരിഗണിച്ചും ഈ അശാസ്ത്രീയമായ നിർമ്മാണം പുന:പരിശോധിച്ചു വ്യക്തത വരുത്താൻ എൻ.എച്ച്.എ.ഐയും വിശ്വ സമുദ്ര കൺസ്ട്രഷൻ കമ്പനി അധികൃതരും തയ്യാറാവണമെന്ന് ഡോ.സുജിത് വിജയൻ പിള്ള എം.എൽ.എ അറിയിച്ചു.