k-

ചാത്തന്നൂർ: വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന 'സംരംഭക വർഷം 2.0' പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് തല വായ്പ,​ ലൈസൻസ്,​ സബ്സിഡി മേള പഞ്ചായത്ത് പ്രസിഡന്റ് ടി.ദിജു ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൻ ഷൈനി ജോയി അദ്ധ്യക്ഷയായി. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സജീവ്കുമാർ സ്വാഗതവും ഇത്തിക്കര ബ്ലോക്ക് വ്യവസായ വികസന ഓഫീസർ സി.ശശികല വിഷയാവതരണവും നടത്തി. സ്റ്റേറ്റ് ബാങ്ക്, ഫെഡറൽ ബാങ്ക്, ഇന്ത്യൻ ഓവർസിസ് ബാങ്ക്, കാനറ ബാങ്ക് മാനേജർമാർ, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ, മെമ്പർമാർ, സി.ഡി.എസ്. പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

8 വായ്പകൾ വിതരണം ചെയ്യുകയും , സബ്‌സിഡി അപേക്ഷകൾ സ്വീകരിക്കുകയും പഞ്ചായത്ത് ലൈസൻസ്, ഉദ്യം രജിസ്ട്രേഷൻ, കെ-സ്വിഫറ്റ് എന്നിവ വിതരണം ചെയ്യുകയും ചെയ്തു.