കൊല്ലം: ക്രിസ്മസ് ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ട തർക്കതിൽ യുവാവിനെ അക്രമിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ. തില്ലേരി, സെഹിയോനിൽ ബോണി എന്ന റോജർ(25) ആണ് ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായത്.

റോജിന്റെ സുഹൃത്തായ ഡെറിക്കിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്യ്തിരുന്നു. ശക്തികുളങ്ങര സ്വദേശിയായ ബ്രെൻലി ബെന്നിയെ(23) ആണ് ഇവർ ആക്രമിച്ച് പരിക്കേൽപ്പിച്ചത്. ക്രിസ്മസ് ദിവസം ശക്തികുളങ്ങര ജോൺ ബ്രിട്ടോ പള്ളിക്ക് സമീപമുള്ള ഗ്രൗണ്ടിൽ പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ട് പ്രതിയുടെ സംഘവും പരാതിക്കാരൻ ബ്രെൻലിയുടെ സംഘവും തമ്മിൽ തർക്കം ഉണ്ടായി. ഈ വിരോധത്താൽ റോജറിന്റേയും ഡെറിക്കിന്റേയും നേതൃത്വത്തിൽ പത്തോളം പേരടങ്ങിയ സംഘം മാരകയുധങ്ങളുമായി ബന്ധുവിന്റെ വീട്ടിൽ അതിക്രമിച്ച് കയറി ബ്രെൻലിയെ ആക്രമിക്കുകയായിരുന്നു. ടൈൽ കഷ്ണം കൊണ്ടുള്ള അടിയിൽ ബ്രെൻലിയുടെ തലയ്ക്ക് പരിക്കേൽക്കുകയും ചെവി അറ്റ് തൂങ്ങുകയും ചെയ്തു.