
പാരിപ്പള്ളി: പ്രധാനമന്ത്രി ഗ്രാമീൺ സടക്ക് യോജനയിൽ ഉൾപ്പെടുത്തി രണ്ട് വർഷം മുമ്പ് 22.5 കോടി രൂപ അനുവദിച്ച പാരിപ്പള്ളി - പരവൂർ റോഡിന്റെ ടാറിംഗ് പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പാരിപ്പള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. ബി.ജെ.പി ജില്ലാ സെക്രട്ടറി സുനിൽ പരവൂർ ധർണ ഉദ്ഘാടനം ചെയ്തു. കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ബൈജു ലക്ഷ്മണൻ അദ്ധ്യക്ഷനായി. പരവൂർ മണ്ഡലം പ്രസിഡന്റ് പ്രദീപ് കുറുമണ്ടൽ മുഖ്യ പ്രഭാഷണം നടത്തി. പരവൂർ മണ്ഡലം വൈസ് പ്രസിഡന്റ് ജയചന്ദ്രൻ, മണ്ഡലം സെക്രട്ടറി
എം.എസ്.ഗോപകുമാർ, മണ്ഡലം ട്രഷറർ അനുജ മീനമ്പലം, കർഷക മോർച്ച പരവൂർ മണ്ഡലം പ്രസിഡന്റ് സുദർശനൻ പാരിപ്പള്ളി, സെക്രട്ടറി സുരേന്ദ്രൻ കരിമ്പാലൂർ, മഹിളാ മോർച്ച മണ്ഡലം ജനറൽ സെകട്ടറി ഐശ്വര്യ, സെക്രട്ടറി ജയനി കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് എസ്.സുദീപ, എഴിപ്പുറം വാർഡ് മെമ്പർ സി.മുരളിധരൻ, പാരിപ്പള്ളി ഏരിയ പ്രസിഡന്റ് സുരേഷ് ചന്ദ്രൻ പിള്ള, സെക്രട്ടറി സുമേഷ്, യുവമോർച്ച പരവൂർ മണ്ഡലം സെക്രട്ടറി വിപിൻ പാമ്പുറം തുടങ്ങിയവർ സംസാരിച്ചു.