കോഴിക്കോട് കിതയ്ക്കുന്നു, കൊല്ലം രണ്ടാമത്
കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ രണ്ടാം ദിനത്തിൽ കണ്ണൂർ ജില്ലയുടെ കുതിപ്പ്. ആദ്യ ദിവസം മുന്നിലായിരുന്ന കോഴിക്കോട് ഇന്നലെ മൂന്നാം സ്ഥാനത്തേക്കും തൃശൂർ നാലാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു. 111 ഇനങ്ങൾ പൂർത്തിയായപ്പോൾ കണ്ണൂരിന് 410 പോയിന്റുണ്ട്. 396 പോയിന്റുമായി ആതിഥേയരായ കൊല്ലമാണ് രണ്ടാം സ്ഥാനത്ത്. 395 പോയിന്റുമായി പാലക്കാടും കോഴിക്കോടും തൊട്ടുപിന്നിലുണ്ട്.
പോയിന്റ് നില
കണ്ണൂർ: 410
കൊല്ലം: 396
കോഴിക്കോട്: 395
പാലക്കാട്: 395
തൃശൂർ: 384
എറണാകുളം: 372
മലപ്പുറം: 372
ആലപ്പുഴ: 353
കാസർകോട്: 352
തിരുവനന്തപുരം: 349
കോട്ടയം: 344
വയനാട്: 327
പത്തനംതിട്ട: 302
ഇടുക്കി: 282