പത്തനാപുരം: വിളക്കുടി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വൃദ്ധർക്ക് കട്ടിലുകൾ വിതരണം ചെയ്തു. 2023-24 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് അർഹരായവർക്ക് കട്ടിലുകൾ വിതരണം ചെയ്തത്. ജനപ്രനിധികളെയും ജനങ്ങളെയും ഉൾപ്പെടുത്തിയുള്ള ഗുണമേന്മ കമ്മിറ്റി രൂപിച്ച ശേഷമാണ് അർഹതപ്പെട്ടവർക്ക് കട്ടിലുകൾ വിതരണം ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റ് അബദിയ നാസറുദ്ദീൻ പദ്ധതി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷാഹുൽ കുന്നിക്കോട് അദ്ധ്യക്ഷനായി. പഞ്ചായത്ത് അംഗങ്ങളായ ആശ ബിജു, ലതിക, ജയശ്രി തുടങ്ങിയവർ സംസാരിച്ചു.