photo
കൊല്ലം-തിരുമംഗലം ദേശിയ പാതയിലെ ഉറുകുന്ന് അണ്ടൂർപച്ചയിൽ കുഴിയിൽ മറിഞ്ഞ് ശബരിമല തീർത്ഥാടകർ സഞേചരിച്ചിരുന്ന വാൻ

പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയ പാതയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാൻ നിയന്ത്രണം വിട്ട് കുഴിയിൽ മറിഞ്ഞ് 4 പേ‌ർക്ക് പരിക്കേറ്റു. ചെന്നൈ സ്വദേശികളായ വിജയകുമാർ, തിരുമല,നിതീഷ് ശിവകുമാർ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പുനലൂർ ഗവ.താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശബരിമല തീർത്ഥാടനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുകയായിരുന്ന വാൻ ഉറുകുന്നിന് സമീപത്തെ അണ്ടൂർപച്ചയിൽ ഇറക്കം ഇറങ്ങി വരുന്നതിനിടെ മറ്റൊരു വാഹനത്തിൽ തട്ടി സമീപത്തെ കുഴിയിലേക്ക് മറിയുകയായിരുന്നു. സംഭവം കണ്ട് സമീപത്തെ പെട്രോൾ പമ്പിലെത്തിയ വാഹന യാത്രക്കാരും നാട്ടുകാരും ചേർന്ന് പരിക്കേറ്റവർ റോഡിൽ എത്തിച്ച ശേഷം ആംബുലൻസിൽ താലൂക്ക് ആശുപത്രിയിൽ അയച്ചു.