കരുനാഗപ്പള്ളി: അഖിലേന്ത്യ കിസാൻസഭ കരുനാഗപ്പള്ളി മേഖലാ സമ്മേളനം ഇന്ന് വൈകിട്ട് 3ന് ആർ.രാമചന്ദ്രൻ നഗറിൽ വെച്ച് നടക്കും. സമ്മേളനം താലൂക്ക് അൻബൻ ബാങ്ക് ചെയർപേഴ്സൺ അഡ്വ.എം.എസ്.താര ഉദ്ഘാടനം ചെയ്യും. മണ്ഡലം കമ്മിറ്റി സെക്രട്ടറി അഡ്വ.മനു അദ്ധ്യക്ഷനാകും. സി.പി.ഐ മണ്ഡലം കമ്മിറ്റി സെക്രട്ടറി ഐ.ഷിഹാബ് മുഖ്യ പ്രഭാഷണം നടത്തും. കിസാൻസഭ സംസ്ഥാന കമ്മിറ്റി അംഗം ബി.ശ്രീകുമാർ മുതിർന്ന കർഷകരെ ആദരിക്കും. ജെ.ബാബു, ആർ.രവി, എസ്.അയ്യപ്പൻ, രാജു കൊച്ചുതോണ്ടലിൽ, സുനിമോൾ, നൗഷാദ്, അഡ്വ: വിപിൻ, നാസ്സർ, ഷിബാൻ ബഷി, എസ്.വിജയൻ, ഡി.പൊന്നൻ എന്നിവർ സംസാരിക്കും.