കൊല്ലം: കാസർകോട് നിന്ന് അപ്പീലുമായി കൊല്ലത്തേക്ക് വണ്ടി കയറുമ്പോൾ ആദികേശ് ഈ മിന്നും വിജയം പ്രതീക്ഷിച്ചില്ല. വേദിയിൽ പല തവണ തെന്നി വീണിട്ടും വകവയ്ക്കാതെയാണ് ആദികേശ് വിജയം കരസ്ഥമാക്കിയത്.
നാടോടി നൃത്തമത്സരത്തിന് പൊതുവേ പരുക്കൻ പ്രതലമാണ് ഒരുക്കുന്നത്. എന്നാൽ വേദി നാല് ജയൻ സ്മൃതിയിലെ സി.കേശവൻ മെമ്മോറിയൽ ടൗൺ ഹാളിലെ വേദി നല്ല മിനുസമുള്ളതായിരുന്നു. വേഗത്തിൽ ഓടുമ്പോൾ വീഴാനുള്ള സാദ്ധ്യത കൂടുതൽ. മറ്റ് പല മത്സരാർത്ഥികളും തെന്നിവീഴ്ചയിലേക്കെത്തി. കാസർകോട് അമ്പലത്തറ ജി.വി എച്ച്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ആദികേശ്.