കൊല്ലം: പൊള്ളുന്ന ചൂടിലും അഭിരാമിന്റെ ഹൃദ്യസംഗീതം കുളിരായ് പെയ്തിറങ്ങി. കൃത്യതയോടെ ശ്രുതിതെറ്റാതെ മധുരമായി പാടിനിറച്ചപ്പോൾ ഇടുക്കി തൊടുപുഴ ജയറാണി ഇ.എം.എച്ച്.എസ്.എസിലെ എസ്.അഭിരാമിന് സ്വന്തമായത് രണ്ട് എ ഗ്രേഡുകൾ. ഹൈസ്കൂൾ വിഭാഗം ലളിതഗാനം, ശാസ്ത്രീയ സംഗീത മത്സരങ്ങളിലാണ് പത്താം ക്ളാസുകാരന്റെ സംഗീതവിജയം. ഇടുക്കി തച്ചേട്ടുനഗർ വട്ടപ്പറമ്പിൽ യു.കെ.സോമന്റെയും ഉഷയുടെയും മകനായ അഭിരാം ആദ്യമായിട്ടാണ് സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്തത്.