
കൊല്ലം: അമർനാഥ് ചെണ്ടയിലൂടെ കൊട്ടിക്കയറിയത് തുടർച്ചയായ നാലാം വിജയത്തിലേക്ക്. ഹയർ സെക്കൻഡറി വിഭാഗം ചെണ്ടയിലാണ് (തായമ്പക) കൊല്ലം കൊട്ടാരക്കര പെരുംകുളം ഗവ.പി.വി.എച്ച്.എസ്.എസിലെ പ്ളസ് ടു വിദ്യാർത്ഥി എം.കെ.അമർനാഥിന് എ ഗ്രേഡ് ലഭിച്ചത്. പിന്നിട്ട മൂന്ന് കലോത്സവങ്ങളിലും എ ഗ്രേഡുണ്ടായിരുന്നു. കൊട്ടാരക്കര പള്ളിക്കൽ അശ്വതി ഭവനിൽ അദ്ധ്യാപകനായ മനോജ് കുമാറിന്റെയും അശ്വതിലക്ഷ്മിയുടെയും മകനായ അമർനാഥ് നാലുവയസുമുതൽ ഗിരീഷ് പൂയപ്പള്ളിയുടെ ശിക്ഷണത്തിൽ ചെണ്ട പഠിക്കുന്നുണ്ട്. 2019ൽ വാദ്യകല പുരസ്കാരം ലഭിച്ചിരുന്നു. ഇക്കഴിഞ്ഞ കൊല്ലം ജില്ലാ കേരളോത്സവത്തിൽ ചെണ്ടവാദ്യത്തിൽ ഒന്നാമനായിരുന്നു.