കൊല്ലം: സംസ്താന കലോത്സവത്തിൽ ഇംഗ്ലീഷ് സ്കിറ്റിൽ എ ഗ്രേഡ് കരസ്ഥമാക്കി പുത്തൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ.
ജില്ലാ മത്സരത്തിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുപോയ ടീം അപ്പീലിലൂടെയാണ് സംസ്ഥാന തലത്തിൽ മത്സരിച്ചത്. ജാനകി എസ്.കുമാർ, നവമി ജെ.നായർ, ആദിത്യ ആർ.അശ്വന്ത്, സരോജ് സതീഷ്, ഡി.കെ.കൗശിക് , അഭിനവ് സതീഷ്, എം.എസ്.അമൃത , തീർത്ഥ വിനോദ് എന്നിവരാണ് അരങ്ങ് കൊഴുപ്പിച്ച വിദ്യാർത്ഥികൾ.
സ്‌കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപകനായ എ.ആർ .അരുൺകുമാർ രചിച്ച സ്കിറ്റ് മനോജ് ചേർത്തലയാണ് സംവിധാനം ചെയ്തത്. 2022 ഒക്ടോബറിൽ വടക്കാഞ്ചേരിയിൽ അഞ്ചു വിദ്യാർത്ഥികൾ ഉൾപ്പെടെ ഒൻപത് പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിന്റെ പശ്ചാത്തലമാണ് പ്രമേയം.